Wednesday, March 10, 2021

പ്രതിസന്ധികൾ നേരിടാൻ കുടുംബയോഗങ്ങൾ

 പ്രിയപ്പെട്ടവരേ,

ഇന്നലെ നമ്മുടെ കുടുംബയോഗത്തിൽപ്പെട്ട ഒരു സഹോദരൻ താൻ നേരിടുന്ന ഒരു വലിയപ്രശ്നം പരിഹരിക്കാൻ മാർഗം ആരാഞ്ഞുകൊണ്ട് എന്നെ വിളിച്ചിരുന്നു. തന്റെ ഭാര്യക്ക് പെട്ടെന്നുണ്ടായ സ്ട്രോക്ക് ചികിത്സിക്കാൻ ആവശ്യകമായ സാമ്പത്തികസഹായം ലഭ്യമാക്കാൻ വഴി വല്ലതുമുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്.  സാമ്പത്തികമായി ഉയർന്നനിലയിലുള്ള ധാരാളം ആളുകളുള്ള ഒരു കുടുംബയോഗമാണല്ലോ നമ്മുടേത്.  വിപുലമായരീതിയിൽ കുടുംബയോഗങ്ങൾ സംഘടിപ്പിക്കുകയും മറ്റും ചെയ്തിരുന്നെങ്കിലും ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ യഥാസമയം ആവശ്യക്കാരെ സഹായിക്കാൻ ഒരു സംവിധാനം ഒരുക്കാൻ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു ആരോഗ്യഇൻഷ്വറൻസ് എടുത്തിരുന്നെങ്കിൽ പ്രശ്നം എളുപ്പം പരിഹരിക്കാമായിരുന്നല്ലോ എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഇന്ത്യയിൽ പുതിയതായി പ്രവർത്തനമാരംഭിച്ചിട്ടുള്ള ഒരു കമ്പനി ആരോഗ്യഇൻഷ്വറൻസ്  രംഗത്തും, സേവനംചെയ്യാൻ തയ്യാറുള്ളവരെ തേടുന്നുണ്ട് എന്ന അറിവ് ഞാൻ അദ്ദേഹത്തിനു പങ്കുവച്ചു. തന്റെ കാര്യത്തിലെങ്കിലും ഒരു ആരോഗ്യഇൻഷ്വറൻസ് എടുക്കണ്ടതുണ്ടല്ലോ എന്നു കരുതുന്ന ഓരോരുത്തരെയും കമ്പനിയുടെ പ്രചാരണപ്രവർത്തനങ്ങളിൽ പങ്കാളികളാക്കിയാൽ നമ്മുടെ കുടുംബയോഗത്തിലെ ബഹുഭൂരിപക്ഷത്തെയും സഹോദരൻ ഇന്നനുഭവിക്കുന്ന പ്രതിസന്ധി നേരിടാതെ രക്ഷിക്കാമല്ലോ എന്നാണ് ഞാൻ അപ്പോൾ ഓർമിച്ചത്. പ്രചോദനത്തിലാണ് ഞാൻ ഇതെഴുതുന്നത്

ലോകം കോവിഡ്ബാധിതമായിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു. അതിന്റെ ഫലമായി നമ്മുടെ ജീവിതത്തിൽ നാമറിയാതെതന്നെ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. നമ്മുടെ വീടുകളിൽ കുടുംബാംഗങ്ങൾ തമ്മിൽ കൂടുതൽ സമ്പർക്കമുണ്ടാകാനും ദൂരെ ജോലിചെയ്തിരുന്നവർ വീട്ടിലിരുന്ന് ജോലികൾ ചെയ്യാനും വിദ്യാഭ്യാസത്തിൽ ഇന്റർനെറ്റിന്റെ ഉപയോഗം അനിവാര്യമാകാനും ഒക്കെ ഇത് കാരണമായിട്ടുണ്ട്. ഇതുമൂലം ലോകമെങ്ങുമുള്ള സാമ്പത്തികവളർച്ച പൊതുവേ ശോഷിച്ചിട്ടും ഉണ്ട്. എന്നാൽ, -കൊമേഴ്സ് രംഗത്തു പണവും വിഭവങ്ങളും കൈമാറുന്നതിൽ ഇന്റർനെറ്റിനുള്ള സ്വാധീനം വർധിച്ചതോടെ, വിപണി അന്താഷ്ട്രമായി വികസിപ്പിക്കാൻ തയ്യാറായ ചൈന ഉണ്ടാക്കിയ വൻനേട്ടങ്ങൾ ശ്രദ്ധിക്കണം. 

-കൊമേഴ്സ് രംഗത്തു പ്രവർത്തിക്കുന്ന ആലിബാബാ, ആമസോൺ, ഫ്ളിപ്പ്കാർട്ട്, പേ-ടിഎം, ഗൂഗിൾ പേ, സൂം, ഗൂഗിൾമീറ്റ് മുതലായ സംവിധാനങ്ങൾ സജീവമാകുകയും അവയുടെ ഉപജ്ഞാതാക്കൾ വളരെ വലിയ സാമ്പത്തികനേട്ടം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.  എന്നാൽ എല്ലാ മേഖലകളിലും എന്നതുപോലെ ഇവിടെയും കസ്റ്റമർ ലോയൽറ്റി എന്ന ഘടകം ഒരു സമ്പൂർണമാറ്റത്തിന് വിധേയമായിട്ടുണ്ട്. പത്തുവർഷം മുമ്പുവരെ കുത്തകകളായിരുന്ന പല ഉത്പാദനസംരംഭങ്ങളും ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ തയ്യാറായവരുടെ മുന്നേറ്റത്തിന്റെ ഫലമായി ശുഷ്കമായിപ്പോകുകയോ ശോഷിച്ച് ഇല്ലാതായിപ്പോകുകയോ ചെയ്തിട്ടുള്ളതിന്റെ ഒരു ഉദാഹരണം നോക്കിയ എന്ന ബ്രാൻഡാണ്.

കേരളത്തിൽ മറ്റെല്ലാ സംസ്ഥാനങ്ങളെയുംകാൾ ആരോഗ്യരംഗത്തുള്ള സർക്കാർസംവിധാനങ്ങൾ ശക്തമായതിനാൽ കോവിഡ് ആക്രമണവും പ്രതിരോധപ്രവർത്തനങ്ങളും സജീവമായ ലോക്ക്ഡൗൺകാലത്ത് കോവിഡിനെ ശക്തമായി പ്രതിരോധിക്കാൻ കഴിഞ്ഞു. അക്കാലത്ത്  രോഗാതുരത വളരെ കുറവായിരുന്നതും നമ്മുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ രോഗാതുരത കൂടുതൽ വ്യാപകമാകുന്നതും നാം കാണുന്നു. നമ്മുടെ രോഗങ്ങളി ഭൂരിപക്ഷവും ജീവിതശൈലീരോഗങ്ങളാണ്. അതു മാറുമ്പോൾ രോഗാതുരത കുറയുന്നതു സ്വാഭാവികംമാത്രം. എന്നാൽ ഇന്ന് രോഗങ്ങളുണ്ടാകുമ്പോൾ ചികിത്സിക്കാൻ ഇക്കാലത്തുള്ള ചെലവ് പത്തുവർഷം മുമ്പുണ്ടായിരുന്നതിന്റെ പതിന്മടങ്ങാണ്. ഇവ താങ്ങാൻ വികസിതരാജ്യങ്ങളിലെല്ലാം വ്യാപകമായി ജനങ്ങളെ സഹായിക്കുന്നത് ആരോഗ്യ ഇൻ്ഷ്വറൻസാണ്. ഇന്ത്യയിൽ ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ളവരെ സഹായിക്കാൻ സർക്കാർചെറിയതോതിലുള്ള ആരോഗ്യ ഇൻഷ്വറൻ്സ് പദ്ധതികൾ തുടങ്ങിയിട്ടുണ്ടെങ്കിലും കേരളീയർക്കിടയിൽ വ്യാപകമായുള്ള പല രോഗങ്ങളുടെയും ചികിത്സാച്ചെലവുകൾ താങ്ങാൻ അവ പര്യാപ്തമല്ല.

ഇൻഷ്വറൻസ് പ്രീമിയം വാർഷികമായല്ലാതെ, ഇൻസ്റ്റാൾമെന്റുകളായി സ്വീകരിക്കാനും നാം വ്യാപകമായി ഉപയോഗിക്കുന്ന ആയുർവേദം, ഹോമിയോപ്പതി മുതലായ ചികിത്സാസംവിധാനങ്ങളെക്കൂടി ഉൾക്കൊള്ളാനും ഇൻഷ്വറൻസ് കമ്പനികൾ തയ്യാറാകുന്നില്ല എന്നതാണ് ഇവിടെ ആരോഗ്യഇൻഷ്വറൻസ് വേണ്ടത്ര വ്യാപകമാകാത്തതിനു കാരണം. രണ്ടു കുറവുകളും പരിഹരിച്ചുകൊണ്ടുള്ള ആരോഗ്യഇൻഷ്വറൻസ് പ്രചരിപ്പിക്കുന്ന ഒരു കമ്പനി ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. (ആരോഗ്യ ഇൻഷ്വറൻസുവിതരണം മാത്രമല്ല, കമ്പനിയുടെ പ്രവർത്തനമേഖല. വിശദവിവരങ്ങൾ http://navamukhan.blogspot.com/2021/02/blog-post_17.htm-l സന്ദർശിച്ച് അതിൽ കൊടുത്തിച്ചുള്ള വിവരങ്ങൾ വായിച്ചും ലിങ്കിലെ വീഡിയോ കണ്ടും മനസ്സിലാക്കാവുന്നതാണ്.) കമ്പനിയിൽ സൗജന്യമായി സ്വന്തം പേരു രജിസ്റ്റർചെയ്യാൻ ക്ലിക്കു ചെയ്യുക: https://cgn247.com/register?id=Josan&pos=D